സ്വര്‍ണ്ണപ്പണയ വായ്പ, വസ്തുപ്പണയ വായ്പ എന്നിവ ഉദ്ഘാടനം ചെയ്തു

[mbzauthor]

ഫറോക്ക് ചുങ്കം 8/4 ല്‍ പ്രവര്‍ത്തിക്കുന്ന ഫറോക്ക് റീജിണല്‍ അഗ്രിക്കള്‍ച്ചറിസ്റ്റ്‌സ് ആന്റ് ലേബര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്വര്‍ണ്ണപ്പണയ വായ്പ, വസ്തുപ്പണയ വായ്പ എന്നിവ ഉദ്ഘാടനം ചെയ്തു. അസി. രജിസ്ട്രാര്‍ (SC/ST ) സുരേഷ് ബാബു. സി സ്വര്‍ണ്ണപ്പണയ വായ്പ ഉദ്ഘാടനവും, കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ നാരായണന്‍ കുട്ടി മാസ്റ്റര്‍ വസ്തുപ്പണയ വായ്പാ ഉദ്ഘാടനവും നിര്‍വഹിച്ചു.

സംഘം പ്രസിഡന്റ് എം. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നോട്ട്ബുക്ക് വിതരണം പ്രസിഡന്റ് നിര്‍വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ വി.സി. സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി ഫറോക്ക് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ അന്‍വര്‍ അലി, സഹകരണ ഡെന്റല്‍ ഹോസ്പ്പിറ്റല്‍ കോഴിക്കോട് ഡയറക്ടര്‍ അഷ്‌റഫ് മണക്കടവ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

[mbzshare]

Leave a Reply

Your email address will not be published.