സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷാ മുൻകരുതൽ ഒരുക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ.
സാമൂഹ്യ സുരക്ഷ പെൻഷനുകൾ വിതരണം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പാ പിരിവുകാരടക്കമുള്ള ജീവനക്കാർക്ക് ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷാ മുൻകരുതൽ ഒരുക്കണമെന്ന് കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കോവിഡ് 19 സാമൂഹിക വ്യാപാനവും കണ്ടയ്ൻമെൻ്റ് സോണുകളുടെ എണ്ണവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ രണ്ട് മാസത്തെ പെൻഷൻ വിതരണം. രോഗികളും വൃദ്ധരുമടക്കം 24 ലക്ഷത്തോളം പേരിലേക്കാണ് പെൻഷൻ എത്തിക്കാനുള്ളത്.ഇതിന് ആവശ്യമായ സമയവും സുരക്ഷയും അനുവദിക്കണം. വിതരണത്തിന് ശേഷം ക്വാറൻ്റയിൻ ആവശ്യമായി വരുന്നവരുണ്ടങ്കിൽ വേതനത്തോടെ അതിനുള്ള സൗകര്യവും ഇൻഷൂറൻസ് പരിരക്ഷയും നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
കോവിഡ് 19 സമൂഹ വ്യാപാന സാഹചര്യത്തിലും സാമൂഹിക പ്രതിബന്ധത കണക്കിലെടുത്താണ് ഈ വിഭാഗം പെൻഷൻ വിതരണം ഏറ്റെടുത്ത് നിർവഹിക്കുന്നത്. എന്നിട്ടും സർക്കാരിന്റെയും ബന്ധപ്പെട്ടവരുടെയും അവഗണന തുടരുകയാണ് . ഈ നിലപാട് തിരുത്തി ഈ വിഭാഗത്തിന് ഇതര ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.