സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്നതിനായി സർക്കാർ എടുത്തിട്ടുള്ള തീരുമാനം പിൻവലിക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്

adminmoonam

കൊവിഡ് രോഗം സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സഹകരണ ജീവനക്കാർ വഴി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്നതിനായി സർക്കാർ എടുത്തിട്ടുള്ള തീരുമാനം പിൻവലിക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ സഹകരണ ജീവനക്കാർ ഉപഭോക്താക്കളുടെ വീടുകളിൽ എത്തി മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്നത് ഭീതി ഉളവാക്കുന്നതാണ്. പെൻഷൻ വിതരണത്തിന് സുരക്ഷിതമായ മാർഗ്ഗം അവലംബിക്കണം. സർക്കാർ എടുത്തിട്ടുള്ള തീരുമാനം പിൻവലിക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു. സഹകരണ മേഖലയെ കറവപ്പശു ആയി കാണുന്ന സർക്കാർ ഈ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷിതത്വത്തിനു വേണ്ടി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ആയതിന്റെ പ്രതിഫലനമാണ് ശനിയാഴ്ച അവധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിവേചനപരമായി സർക്കാർ പ്രവർത്തിക്കുന്നതെന്നു യോഗം വിലയിരുത്തി.

ജില്ലാ പ്രസിഡന്റ് കെ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ സെക്രട്ടറി എം.ആർ സാബുരാജൻ, ജോർജ് ഫിലിപ്പ്, സന്തോഷ് സെബാസ്റ്റ്ൻ, മെജോ ജോസഫ്, മനു .പി .കൈമൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.