സാമൂഹ്യസുരക്ഷ പെൻഷൻ ഓണത്തിന് മുൻപ്: മെയ്,ജൂൺ,ജൂലൈ മാസങ്ങളിലെ പെൻഷൻ അനുവദിച്ച് ഉത്തരവായി.

adminmoonam

സാമൂഹ്യ സുരക്ഷാ പെൻഷൻ ഓണത്തിന് മുൻപ് വിതരണം ചെയ്യും. 2019 മെയ്,ജൂൺ,ജൂലൈ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവായി. മെയ്, ജൂൺ, ജൂലൈ വരെയുള്ള മൂന്നു മാസത്തേക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നത് ലേക്ക് 1716 കോടി 47 ലക്ഷത്തി 31 ആയിരം രൂപ അനുവദിച്ച് ഉത്തരവായി. മറ്റന്നാൾ മുതൽ ഗുണഭോക്താക്കളുടെ വീട്ടിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി പണമായും ഈ മാസം 29 മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.

പെൻഷൻ തുക ഓണത്തിന് മുൻപായി വിതരണം ചെയ്യേണ്ടതും വിതരണം ചെയ്യാതെ അവശേഷിക്കുന്ന തുക അടുത്തമാസം 20നകം കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കേണ്ടതുമാണെന്ന് ധനകാര്യ ജോയിന്റ് സെക്രട്ടറി ബി. പ്രതീപ് കുമാർ ന്റെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published.