സാധാരണക്കാരന് കൈതാങ്ങാവാൻ അർബൻ ബാങ്കുകളെ സഹായിക്കണമെന്ന് യു.ബി.ഇ.ഒ.

adminmoonam

സാധാരണക്കാരന് കൈതാങ്ങാവാൻ
അർബൻ ബാങ്കുകളെ സർക്കാർ സഹായിക്കണമെന്ന് അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ലോക് ഡൗൺ മൂലം പ്രയാസമനുഭവിക്കുന്ന ചെറുകിട ഇടത്തരം കച്ചവടക്കാരെയും – കർഷകരെയും, സാധാരണക്കാരെയും,
സഹായിക്കാൻ പലിശ ഇളവ് വായ്പ നൽകാൻ അർബൻ ബാങ്കുകൾക്ക് സാധിക്കും.
ആർ,ബി,ഐ അംഗീകാരമുള്ള
സഹകരണ അർബൻ ബാങ്കുകളെ സഹായിക്കുന്നതിന് സർക്കാർ പ്രത്യേകം പാക്കേജ് പ്രഖ്യാപിക്കണമെന്നും , ആർ.ബി.ഐ. സഹായം അർബൻ ബാങ്കുകൾക്ക് കൂടി
ബാധകമാക്കാൻ ഇടപെടണമെന്നും സംഘടനയുടെ സംസ്ഥാന കമ്മറ്റി ഓൺ ലൈൻ യോഗം ആവശ്യപ്പെട്ടു.
എല്ലാ മേഖലകളിലെയും വരുമാനം നിലച്ചതിനാൽ സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന സാധാരണക്കാർ വായപ തിരിച്ചടക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന ഈ പ്രത്യേക സാഹചര്യത്തിൽ എൻ.പി.എ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കാൻ സർക്കാർ റിസർവ്വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും ആവശ്യപ്പെട്ടു.

നൂറ് കോടിക്ക് മുകളിൽ നിക്ഷേപമുള്ള സഹകരണ അർബൻ ബാങ്കുകളിൽ പ്രൊഫഷനലിസം കൊണ്ടുവരുന്നതിൻ്റെ ഭാഗമായി ബോർഡ് ഓഫ് മാനേജ്മെൻറ്, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എന്നിവ നിയമിക്കാനുള്ള റിസർവ്വ് ബാങ്ക് സർക്കുലർ സംഘടന പൊതുവെ സ്വാഗതം ചെയ്യുന്നുവെങ്കിലും ഇത് മൂലം ജനറൽ മാനേജർ തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കാനുള്ള ജീവനക്കാരുടെ അവകാശം ഇല്ലാതാക്കരുതെന്നും ഈ വിഷയത്തിൽ ജീവനക്കാർക്കുള്ള ആശങ്ക അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ലോക് ഡൗൺ മൂലം മുടങ്ങി കിടക്കുന്ന മൂന്ന് ഗഡു ക്ഷാമബത്തയെങ്കിലും ഉടനെ അനുവദിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.യോഗത്തിൽ വർക്കിങ് പ്രസിഡണ്ട് സി.എഛ്. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.