സാംസ്‌കോ ഫെസ്റ്റിന് തുടക്കം

Deepthi Vipin lal

മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ സാംസ്‌കോ സംഘടിപ്പിക്കുന്ന അഞ്ചാമത് സാംസ്‌കോ ഫെസ്റ്റിന് ഇന്ന് ( ആഗസ്റ്റ് 20) തുടക്കം. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് സെപ്റ്റംബര്‍ 21 ന് അവസാനിക്കും.

മൊത്തം ജീവനക്കാരെ ഉള്‍പ്പെടുത്തി സാംസ്‌കോ ചലഞ്ചേഴ്‌സ്, സാംസ്‌കോ റൈഡേഴ്‌സ് എന്നീ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുക. ഫുട്‌ബോള്‍, ക്രിക്കറ്റ്, വാട്ടര്‍ പോളോ, ചെസ്സ്, ക്യാരംസ്, നീന്തല്‍, മൈലാഞ്ചി ഫെസ്റ്റ്, പാചക മത്സരം, ക്വിസ്, വടംവലി, അത് ലറ്റിക്‌സ്, ഗെയിംസ്, കലാ മത്സരങ്ങള്‍ തുടങ്ങി വിവിധ മത്സരങ്ങള്‍ ഫെസ്റ്റില്‍ അരങ്ങേറും.

യോഗത്തില്‍ സാംസ്‌കോ പ്രസിഡന്റ് മുഹമ്മദ് നിയാസ് എം.കെ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കബീര്‍ കെ, ഷമീര്‍ കപ്പൂര്‍, മുസ്തഫ എന്‍, റഫീഖ് എം, കേരള ദാസന്‍, സാംസ്‌കോ റൈഡേഴ്‌സ് ക്യാപ്റ്റന്‍ അബ്ദുല്‍ ലത്തീഫ്, സാംസ്‌കോ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ അബ്ദുറഹ്മാന്‍ സി.കെ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ സാംസ്‌കോ ജനറല്‍ സെക്രട്ടറി സാലിഹ് മാടമ്പി സ്വാഗതവും ട്രഷറര്‍ റഷീദ് കാളമ്പാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.