സഹ.അർബൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് ഒറ്റപ്പാലത്ത് തുടങ്ങും.

Deepthi Vipin lal

ഓൾ കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ശനിയാഴ്ച ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയത്തിൽ തുടങ്ങും. ഇതോടൊപ്പം കനകജൂബിലി ആഘോഷങ്ങളുടെ സമാപനവും സെമിനാറും നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ടെഡി .എ .സിൽവസ്റ്റർ , ജനറൽ സെക്രട്ടറി ഷാജി ജോൺ, എ .കെ. ബി . ഇ.എഫ്. ജനറൽ സെക്രട്ടറി ബി . രാംപ്രകാശ് ,സ്വാഗതസംഘം ജനറൽ കൺവീനർ കെ. പി മുരളീധരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

സംസ്ഥാനത്തെ 60 അർബൻ ബാങ്കുകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കനകജൂബിലി ആഘോഷത്തിൻറ സമാപനം വി .കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും.’ ബി. ആർ. ആക്ട് ഭേദഗതിയും സഹകരണ അർബൻ ബാങ്കുകളും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. തുടർന്ന് ട്രേഡ് യൂണിയൻ സമ്മേളനം കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച രാവിലെ ഒൻപതിന് പ്രതിനിധി സമ്മേളനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ .കെ. ബി. ഇ. എഫ് പ്രസിഡൻറ് കെ .എസ്. കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. പഴയകാല പ്രവർത്തകരെയും മുതിർന്ന സഹകാരികളെ യും ആദരിക്കും. തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

Leave a Reply

Your email address will not be published.

Latest News