സഹകാരിസാന്ത്വന പദ്ധതിയില്‍ നിന്നു ധനസഹായത്തിന് അപേക്ഷിക്കാം
അശരണരായ സഹകാരികള്‍ക്കുള്ള ആശ്വാസനിധി പദ്ധതിയായ സഹകാരി സാന്ത്വനത്തിന്റെ ധനസഹായത്തിനു ഗുണഭോക്താക്കളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയുള്ള സഹകാരികള്‍ക്കാണു പദ്ധതിയുടെ ആനുകൂല്യം കിട്ടുക. പദ്ധതിയില്‍പ്പെടുന്ന സഹകാരികള്‍ക്കു ചികിത്സക്കായി പരമാവധി 50,000 രൂപയും സഹകാരികള്‍ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്കു പരമാവധി 25,000 രൂപയും കിട്ടും.
അപേക്ഷകര്‍ സഹകരണ രംഗത്തു സര്‍ക്കിള്‍ ( താലൂക്ക് )/ ജില്ല / സംസ്ഥാനതലത്തില്‍ ഏതെങ്കിലും സഹകരണ മേഖലയുടെ പുരോഗതിക്കുവേണ്ടി വളരെക്കാലമായി പ്രവര്‍ത്തിച്ചവരോ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്
ആശ്രിതവിഭാഗത്തിലുള്ള ധനസഹായത്തിനു പദ്ധതിയുടെ പുതുക്കിയ ഉത്തരവു തീയതിയായ 2022 ഫെബ്രുവരി 18 മുതല്‍ക്കേ പ്രാബല്യമുണ്ടാവൂ. ഈ വിഭാഗത്തില്‍പ്പെടുന്ന സഹകാരികള്‍ 2022 ഫെബ്രുവരി 18 നു ശേഷം മരിച്ചുപോയിട്ടുണ്ടെങ്കില്‍ കുടുംബത്തിനോ ആശ്രിതര്‍ക്കോ ധനസഹായത്തിനു അപേക്ഷിക്കാം. അപേക്ഷക്കൊപ്പം മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ അടക്കം ചെയ്യണം. അമ്മ, ഭാര്യ, മകന്‍, മകള്‍, വളര്‍ത്തുമകന്‍, വളര്‍ത്തുമകള്‍ എന്നിവരാണു കുടുംബാംഗങ്ങള്‍ / ആശ്രിതര്‍.
നിര്‍ദിഷ്ടഫോറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട സഹകരണ സംഘം സെക്രട്ടറി മുഖേന താലൂക്കിലെ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെക്രട്ടറി / അസി. രജിസ്ട്രാര്‍ ( ജനറല്‍ ) ക്കാണു ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ സഹിതം സമര്‍പ്പിക്കേണ്ടത്. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെക്രട്ടറി അപേക്ഷയും അനുബന്ധങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാര്‍ക്കു ജില്ലാ ജോയന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മുഖാന്തരം സമര്‍പ്പിക്കണം.
[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/03/scan-119032022.pdf” title=”scan 119032022″] [pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/03/scan-219032022.pdf” title=”scan 219032022″] [pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/03/scan-319032022.pdf” title=”scan 319032022″]