സഹകാരികളിലെ മികച്ച മാതൃകയായിരുന്നു മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് പി. രാഘവൻനായരെന്ന് സി.എൻ.വിജയകൃഷ്ണൻ.

[mbzauthor]

സഹകാരികളിലെ മികച്ച മാതൃകയായിരുന്നു അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് പി.രാഘവൻനായരെന്ന് പ്രമുഖ സഹകാരിയും എം.വി.ആർ കാൻസർ സെന്ററിന്റെ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ അനുസ്മരിച്ചു. സഹകരണ മേഖലയിലെ മുഴുവൻ തലങ്ങളിലും പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഉറച്ച സോഷ്യലിസ്റ്റും, മികച്ച സഹകാരിയും ആയിരുന്നു അദ്ദേഹം. നിഷ്കളങ്കരായ സഹകാരികളിലെ അവസാന കണ്ണിയാണ് നഷ്ടമായത്. സഹകരണ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയ അപൂർവം ചിലരിൽ ഒരാളായിരുന്നു രാഘവൻ നായർ. ദീർഘവീക്ഷണമുള്ള മികച്ച സഹകാരിയെയാണ് നഷ്ടമായതെന്നും കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ കൂടിയായ വിജയകൃഷ്ണൻ അനുസ്മരിച്ചു. എം.വി.ആർ കാൻസർ സെന്ററും കാലിക്കറ്റ് സിറ്റി ബാങ്കും ലാഡറും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായും മാനിപുരം എ.യു.പി.സ്കൂൾ പ്രധാന അദ്ധ്യാപകനുമായി പ്രവർത്തിച്ച കൊടുവള്ളി വാരിക്കുഴിതാഴം പുൽപറമ്പിൽ പി.രാഘവൻ നായർ(93)ടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു. ജനതാദൾ സംസ്ഥാന സമിതി അംഗം, കിസാൻ ജനത സംസ്ഥാന സെക്രട്ടറി, നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, കൺസ്യൂമർ ഫെഡ് പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, കൊടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പറമ്പത്ത്കാവ് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1987, 92 വർഷങ്ങളിൽ കൊടുവള്ളിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിച്ചു.

[mbzshare]

Leave a Reply

Your email address will not be published.