സഹകരണ സെമിനാർ നടത്തി
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സഹകരണ സംഘം നിയമഭേദഗതി ബിൽ 2022 നെ സംബന്ധിച്ച് സഹകരണ സെമിനാർ സംഘടിപ്പിച്ചു.
സെമിനാർ സെലക്ട് കമ്മിറ്റി അംഗം കൂടിയായ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡന്റ് കെ. ബി. റഫീഖ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സഹകരണധാര എഡിറ്റർ യു.എം. ഷാജി വിഷയാവതരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ജയേഷ് മോഡറേറ്ററായി.
സംസ്ഥാന വൈസ് പ്രസിഡന്റ് ജീറ്റ്സി ജോർജ്, സെബാസ്‌റ്റ്യൻ മൈക്കിൾ, PACS അസോസിയേഷൻ പ്രസിഡന്റ് കെ. ദീപക്, സംസ്ഥാന ആഡിറ്റർ വിനോദ് ആലപ്പുഴ, ജില്ലാ സെക്രടറി ടി.കെ. നിസാർ, KCEF ജില്ലാ പ്രസിഡന്റ് ബിജു മാത്യു, KCEU ജില്ലാ സെക്രട്ടറി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.