സഹകരണ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ച് കെ.സി.ഇ.യു.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമ ഭേദഗതി നിയമം 2022 പിന്‍വലിക്കുക, കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള സഹകരണ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ സഹകാരികളും സഹകരണ ജീവനക്കാരും ചേര്‍ന്ന് സഹകരണ സംരക്ഷണ പ്രതിജ്ഞയും സഹകരണ കൂട്ടായ്മയും സംഘടിപ്പിച്ചു.
തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി തമ്മനം സഹ.ബാങ്കില്‍ നടത്തിയ കൂട്ടായ്മ സി.ഐ.ടി.യു തൃക്കാക്കര ഏരിയാ പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്വാതി സജീവന് അദ്ധ്യക്ഷയായി. കെ.സി.ഇ.യു ഏരിയാ സെക്രട്ടറി ടി.എസ്.ഹരി, എം.ആര്.മാര്ട്ടിന്, ഷീജ.കെ.വി,ദീപേഷ്.എ, പ്രദീപ്കുമാര്‍.സി.ബി എന്നിവര്‍ സംസാരിച്ചു.