സഹകരണ സംഘങ്ങളും ജി.എസ്.ടി.യും – പരിശീലന പരിപാടി നടത്തി

moonamvazhi

‘ സഹകരണ സംഘങ്ങളും ജി.എസ്.ടി.യും ‘ എന്ന വിഷയത്തെ ആസ്പദമാക്കിയുളള പരിശീലന പരിപാടി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി. കോഴിക്കോട് എസ്.ജി.എസ്.ടി. വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ( ജനറല്‍ ) ഷൈനി ഒ.ബി. പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് സിറ്റി ബാങ്ക് ഡയരക്ടറും ജി.എസ്.ടി. കൗണ്‍സില്‍ മെമ്പറുമായ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. എസ്.ജി.എസ്.ടി. ( ഓഡിറ്റ് ) സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ ഷിജോയ് ജെയിംസ് വിഷയം അവതരിപ്പിച്ചു. കോഴിക്കോട് സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ( ഭരണം) എന്‍.എം. ഷീജ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മനോറാം മാധവന്‍ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് സിറ്റി ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് സ്വാഗതവും ബാങ്ക് ഡയറക്ടര്‍ ജയപ്രകാശ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.