സഹകരണ സംഘങ്ങളില്‍ നിന്നും ടി.ഡി.എസ്. പിടിക്കാനുള്ള നിര്‍ദ്ദേശം പുന:പരിശോധിക്കണമെന്ന് പ്രൈമറി സൊസൈറ്റിസ് അസോസിയേഷൻ.

adminmoonam

ജില്ലാ ബാങ്കുകളില്‍ നിന്നും ഒരു കോടി രൂപയിലധികം പണമായി പിന്‍വലിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ എക്കൗണ്ടില്‍ നിന്നും രണ്ട് ശതമാനം ടി.ഡി.എസ്.പിടിക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് ആദായ നികുതി വകുപ്പിനോടും ജില്ലാ ബാങ്ക് അധികൃതരോടും മലപ്പുറത്ത് ചേര്‍ന്ന പ്രൈമറി സൊസൈറ്റീസ് അസോസിയേഷന്റേയും സെക്രട്ടറീസ് സെന്റര്‍ ഭാരവാഹികളുടേയും സംയുക്ത യോഗം ആവശ്യപ്പെട്ടു. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം ടി.ഡി.എസ്. ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കെ നികുതി ചുമത്താനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരെ ജില്ലാ ബാങ്കും പ്രൈമറി ബാങ്കുകളും സംയുക്തമായി ഹൈക്കോടതിയെ സമീപിക്കുന്നതിനും നിയമപരമായി നേരിടുന്നതിനും കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

ഇസ്മായില്‍ മൂത്തേടം ചെയര്‍മാനും ഹനീഫ പെരിഞ്ചീരി കണ്‍വീനറുമാണ്. അഡ്വ. യു.എ.ലത്തീഫ്, അബുഹാജി പുല്‍പ്പറ്റ, വി.കെ.ഹരികുമാര്‍, ഇസ്മായില്‍ കാവുങ്ങല്‍, അഡ്വ.അസ്ഗര്‍ അലി, അസീസ് വെട്ടിക്കാട്ടിരി എന്നിവര്‍ അംഗങ്ങളാണ്. യോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍, പി.ടി.മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ബാങ്ക് ജനറല്‍മാനേജര്‍, പി.എം.ഫിറോസ്ഖാന്‍, ഹനീഫ പെരിഞ്ചീരി, പി.മുഹമ്മദ് മാസ്റ്റര്‍, പി.എം.യൂസുഫ്, എം.രാമദാസ്, എം.ജുമൈലത്ത്തുടങ്ങിയവർ സംസാരിച്ചു.
y

Leave a Reply

Your email address will not be published.