സഹകരണ സംഘങ്ങളിലെ സബ് സ്റ്റാഫിന്റെ പ്രമോഷന്‍ : കരടു ചട്ടം പ്രസിദ്ധീകരിച്ചു

Deepthi Vipin lal

2014 നവംബര്‍ 25 നു സബ് സ്റ്റാഫില്‍ ഉള്‍പ്പെട്ടിട്ടുള്ള സഹകരണ സംഘം ജീവനക്കാര്‍ക്കു 1969 ലെ കേരള സഹകരണ സംഘം നിയമമനുസരിച്ചുള്ള ചട്ടം 185 ലെ സബ് റൂള്‍ ( 10 ) ബാധകമാക്കാതിരിക്കുന്നതിനുള്ള ഭേദഗതിയുടെ കരട് കേരള സര്‍ക്കാര്‍ ഒക്ടോബര്‍ 16 ശനിയാഴ്ച അസാധാരണ വിജ്ഞാപനമായി പ്രസിദ്ധീകരിച്ചു.

2014 നവംബര്‍ 25നു സബ് സ്റ്റാഫ് വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും രജിസ്ട്രാറോ ജോയന്റ് രജിസ്ട്രാറോ അംഗീകരിച്ചിട്ടുള്ള ഫീഡര്‍ കാറ്റഗറി സബ് റൂള്‍ അനുസരിച്ച് പ്രമോഷനു യോഗ്യത നേടിയിട്ടുള്ളവരുമായവര്‍ക്ക് സബ് റൂള്‍ ( 10 ) ബാധകമാവില്ലെന്നാണു ഭേദഗതിയില്‍ പറയുന്നത്. വിജ്ഞാപനം പ്രസിദ്ധീകരിച്ച് പതിനഞ്ചു ദിവസത്തിനകം കരട് ചട്ടം പരിഗണനക്കെടുക്കും. ഇതില്‍ ആര്‍ക്കെങ്കിലും നിര്‍ദേശങ്ങളോ എതിര്‍പ്പോ ഉണ്ടെങ്കില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അറിയിക്കാം. വിലാസം : The Secretary to Govt, Co – operation Department, Govt Secretariat , Thiruvananthapuram.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/10/Amendment.pdf”]

Leave a Reply

Your email address will not be published.

Latest News
error: Content is protected !!