സഹകരണ സംഘം തുടങ്ങാന്‍ യുവാക്കള്‍ക്ക് അവസരം

Deepthi Vipin lal

• നിങ്ങള്‍ 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണോ ?

• നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ നിങ്ങള്‍ തല്പരരാണോ ?
• നിങ്ങള്‍ സഹകരണ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ ?
• നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും കൂടി പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ഈ       ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ഒരു സഹകരണ സംഘം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ ?
• അതിലൂടെ നിങ്ങള്‍ക്കും നമ്മുടെ നാടിനും സാമൂഹ്യ സാമ്പത്തിക പുരോഗതി കൈവരുത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടോ ?


ഇതാ നിങ്ങളെ സഹായിക്കാന്‍ ‘സഹകരണ വകുപ്പ്’

• നിങ്ങള്‍ക്കും ഒരു സഹകരണ സംഘം ആരംഭിക്കാം

ഏത് മേഖലയില്‍ പ്രാവീണ്യം ഉള്ളവര്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാം

Priority Sectors
• ഐടി മേഖലയിലുള്ളവര്‍
• സിനിമ/ഡോക്യുമെന്ററി/ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം/സംഗീത മേഖലകളില്‍ തല്പരര്‍
• ഡിസൈന്‍/ആര്‍ട്ടിസ്റ്റ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍
• ഇവന്റ് മാനേജ്‌മെന്റ്/ സേവനങ്ങള്‍ വീടുകളില്‍ എത്തിക്കല്‍ തുടങ്ങിയവ
• ഭക്ഷ്യ സംസ്‌ക്കരണ വിപണന മേഖല/ തനത് കാര്‍ഷിക വിഭവങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണം, വിതരണം.
• അഗ്രികള്‍ച്ചറല്‍ സപ്ലൈ ആന്റ് മാര്‍ക്കറ്റിംഗ്
• സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവ

എന്താണ് സഹകരണ സംഘങ്ങള്‍ ?

• ഒരു പൊതുലക്ഷ്യം നേടുന്നതിന് വ്യക്തികളുടെ കൂട്ടായ്മയില്‍ നിന്നുണ്ടാകുന്നതാണ് സഹകരണ സംഘങ്ങള്‍.
• സഹകരണ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
• സത്യസന്ധത, തുറന്നസമീപനം, സാമൂഹിക ഉത്തരവാദിത്തം, മറ്റുള്ളവരെ പരിപാലിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു കൂട്ടം ധാര്‍മ്മിക മൂല്യങ്ങളാണ് സഹകരണസംഘങ്ങളെ നയിക്കുന്നത്.
• അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉയര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.
• ജനാധിപത്യ രീതിയിലുള്ള ഭരണ നിര്‍വ്വഹണം.
• സുതാര്യമായ പ്രവര്‍ത്തന രീതി
• ലാഭത്തേക്കാള്‍ സേവനത്തിന് മുന്‍ഗണന

എന്താണ് യുവ സഹകരണസംഘം ?

• തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിന് അനുയോജ്യമായ പദ്ധതികളിലൂടെ സഹകരണ നിയമ പ്രകാരം യുവാക്കളെ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നവയാണ് യുവാക്കളുടെ സഹകരണ സംഘം.
• സഹകരണ മേഖലയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനായി യുവ സംരംഭകര്‍ക്കും സേവന ദാതാക്കള്‍ക്കുമായി സംസ്ഥാനത്ത് യുവാക്കളുടെ സഹകരണസംഘങ്ങള്‍ ആരംഭിക്കുമെന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട പ്രഖ്യാപനമാണിത്.

യുവ സഹകരണസംഘം ലക്ഷ്യം

• സഹകരണസംരംഭത്തിലൂടെ യുവാക്കളെ/ യുവസംരംഭകരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

• അവരുടെ തൊഴിലും വരുമാനവും ഉറപ്പാക്കുക.
• കേരളത്തില്‍ ആഴത്തില്‍ വേരുകളുള്ള സഹകരണ മേഖലയില്‍ യുവജനങ്ങളെയും     ഉള്‍പ്പെടുത്തുക.

ആര്‍ക്കൊക്കെ പങ്കാളികളാകാം

• 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍
• സംഘം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യത്യസ്ത കുടുംബത്തില്‍പ്പെട്ട 25 പേര്‍ മിനിമം ഉണ്ടാകണം.
• 1969 ലെ കേരള സഹകരണ നിയമം അനുസരിച്ചാണ് സംഘം രജിസ്റ്റര്‍ ചെയ്യുന്നത്.

നിങ്ങള്‍ ചെയ്യേണ്ടത്

• ഒരു മേഖലയില്‍ താല്പര്യമുള്ള 25 പേരെ കണ്ടെത്തി സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ ഒരു പദ്ധതി തയ്യാറാക്കി അവതരിപ്പിക്കുക
• സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സാങ്കേതിക സഹായം സഹകരണ വകുപ്പില്‍ നിന്നും ലഭിക്കുന്നതാണ്.

നിങ്ങള്‍ക്കുണ്ടാകുന്ന മെച്ചം

• മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സംഘങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അവസരം.
• ചുരുങ്ങിയ പലിശ നിരക്കില്‍ കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭിക്കുന്നതിനുള്ള അവസരം.
• വിശാല സാധ്യതകളുള്ള നൂതന ആശയങ്ങള്‍ക്ക് ഉയര്‍ന്ന തോതില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള അവസരം.

• മാന്യമായ തൊഴില്‍, സ്ഥിര വരുമാനം, നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള അവസരം.

ബന്ധപ്പെടേണ്ട വിലാസം:

സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസ്,
ജവഹര്‍ സഹകരണ ഭവന്‍, ഡി.പി.ഐ ജംഗ്ഷന്‍,
തൈയ്ക്കാട് .പി.ഒ, തിരുവനന്തപുരം-14
ഫോണ്‍ :9447230608, 9497198500
ഇ-മെയില്‍: [email protected]

Leave a Reply

Your email address will not be published.

Latest News
error: Content is protected !!