സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് സഹകരണ ജനാധിപത്യ വേദി താലൂക്ക് തല സഹകാരി ധർണ നടത്തി

moonamvazhi

സഹകരണ മേഖലയെ തകർക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ തൂവൽ പക്ഷികളാണെന്ന് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ അഡ്വ കരകുളം കൃഷ്ണപിള്ള ആരോപിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനത്ത് താലൂക്ക് തലത്തിൽ യുഡിഎഫ് സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സഹകാരി ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾ നാട്ടിൽ സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുന്നു. കേന്ദ്രസർക്കാർ അംഗീകരിച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മാതൃകാ നിയമാവലിയെ കുറിച്ച് സംസ്ഥാന സർക്കാർ മൗനം തുടരുന്നത് ദുരൂഹമാണ്. ഗ്രാമങ്ങളിൽ സാമ്പത്തിക വിപ്ലവത്തിന് നേതൃത്വം നൽകിയ സഹകരണ മേഖലയുടെ നട്ടെല്ല് തകർക്കുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.- അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയെ തകർക്കുവാനുള്ള ഏതൊരു ശ്രമവും കോൺഗ്രസും യുഡിഎഫും പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.  ക ഴക്കൂട്ടം പോസ്റ്റ്ഓഫീസിനു മുന്നിൽ നടന്ന ധർണ്ണയ്ക്ക് സഹകരണ ജനാധിപത്യ വേദി തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു. സിഎംപി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി എം പി സാജു, മുൻ എംഎൽഎ എംഎ വാഹിദ്, കെപിസിസി സെക്രട്ടറി ജോൺ വിനേഷ്യസ്, എം മുനീർ, കെ വി അഭിലാഷ്, അണിയൂർ പ്രസന്നകുമാർ, കടകംപള്ളി ഹരിദാസ്, അഭിലാഷ് ആർ നായർ, അണ്ടൂർക്കോണം സനൽകുമാർ, ചെറുവക്കൽ പത്മകുമാർ, ജെ എസ് അഖിൽ, ചെക്കാലമുക്ക് മോഹനൻ, സുരേഷ് ബാബു, ആക്കുളം സുരേഷ്, ജോസ് നിക്കോളസ്, പള്ളിപ്പുറം മുരളി, വി ആർ വിനോദ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനത്ത് വിവിധ താലൂക്കുകളിൽ എംപിമാരായ അടൂർ പ്രകാശ്, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, സണ്ണി ജോസഫ്, ഷാഫി പറമ്പിൽ, എം ഷംസുദ്ദീൻ, പി സി വിഷ്ണുനാഥ്, എം വിൻസൻറ്, സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡണ്ടുമാർ തുടങ്ങിയവർ ഉദ്ഘാടനം നിർവഹിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!