സഹകരണ വിജിലന്‍സിലേക്ക് എട്ടുപോലീസുകാര്‍ക്ക് നിയമനം

moonamvazhi

സംസ്ഥാന സഹകരണ വിജിലന്‍സിലേക്ക് പുതിയ പോലീസുകാരെ നിയമിച്ചു. എട്ടുപേരെയാണ് നിയമിച്ചത്. നിലവിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നിയമനം. തിരുവനന്തപുരം ആസ്ഥാന ഓഫീസിലും, ആലപ്പുഴ ദക്ഷിണ മേഖല ഓഫീസ്, തൃശൂര്‍ മധ്യമേഖല ഓഫീസ് എന്നിവിടങ്ങളിലേക്കുമാണ് നിയമനം.

പോലീസുകാരെ സഹകരണ വിജിലന്‍സിലേക്ക് മാറ്റി നിയമിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി എതിര്‍പ്പില്ല രേഖ നല്‍കിയിരുന്നു. ഇതുള്‍പ്പടെ സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന ഓഫീസിലേക്ക് രണ്ട്, ദക്ഷിണ മേഖല ഓഫീസിലേക്കും മധ്യമേഖല ഓഫീസിലേക്കും മൂന്നുവീതവും പോലീസുകാരെയാണ് നിയമിച്ചത്.

പി.എസ്.സുഭാഷ്, എം.സി.നിഖില്‍ എന്നിവരെയാണ് സംസ്ഥാന ഓഫീസിലേക്ക് നിയമിച്ചത്. നസീബ് കാസിം, ആര്‍.ജീനാമോള്‍, പി.ആര്‍.രാകേഷ് എന്നിവരെ ആലപ്പുഴയിലേക്കും കെ.സി.ഗിരീഷ്, ഷബ്ദുല്‍ ഖാദര്‍, കെ.എസ്. സിജു എന്നിവരെ തൃശൂര്‍ ഓഫീസിലേക്കും നിയമിച്ചു. സഹകരണ വിജിലന്‍സിന് മൂന്നുമേഖല ഓഫീസുകളാണുള്ളത്. ഇതില്‍ കണ്ണൂര്‍ ആസ്ഥാനമായുള്ള ഉത്തരമേഖല ഓഫീസില്‍ നിലവില്‍ മൂന്നുപോലീസുകാര്‍ ജോലിചെയ്യുന്നുണ്ട്. അതിനാലാണ് പുതിയ നിയമനം മറ്റ് മേഖലാ ഓഫീസുകളിലേക്ക് മാത്രമായത്.

Leave a Reply

Your email address will not be published.