സഹകരണ വാരാഘോഷം : സമാപനം നാളെ കോഴിക്കോട്ട്
സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 68 -ാമതു അഖിലേന്ത്യാ സഹകരണ വാരാഘോഷ സമാപനം കോഴിക്കോട്ടു നടക്കും. മൂരാട്ടെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലാണ് ( സര്‍ഗാലയ ) സമാപന പരിപാടി.
രാവിലെ എട്ടരയ്ക്കു രജിസ്‌ട്രേഷന്‍ തുടങ്ങും. ഒമ്പതരയ്ക്കു സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് പതാകയുയര്‍ത്തും. പത്തു മണിക്ക് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പൊതു മരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വിതരണം ചെയ്യും.
എം.പി.മാരായ എളമരം കരീം, കെ. മുരളീധരന്‍, എം.കെ. രാഘവന്‍, എം.എല്‍.എ.മാരായ കാനത്തില്‍ ജമീല, ടി.പി. രാമകൃഷ്ണന്‍, എം.കെ. മുനീര്‍, പി.ടി.എ. റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, ഇ.കെ. വിജയന്‍, കെ.പി. കുഞ്ഞമ്മതുകുട്ടി മാസ്റ്റര്‍, കെ.എം. സച്ചിന്‍ദേവ്, കെ.കെ. രമ, ലിന്റോ ജോസഫ്, പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, ഡയരക്ടര്‍ ഇ. രമേശ്ബാബു, സി.ഇ.ഒ. പി.എസ്. രാജന്‍, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, ഇന്ത്യന്‍ കോഫിഹൗസ് ചെയര്‍മാന്‍ പി.വി. ബാലകൃഷ്ണന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ചെയര്‍മാന്‍ രമേശന്‍ പാലേരി, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജി.സി. പ്രശാന്ത് കുമാര്‍, കേരള ബാങ്ക് കോഴിക്കോട് റീജ്യണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ്, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ അംഗങ്ങളായ എന്‍.കെ. രാമചന്ദ്രന്‍, കെ.കെ. നാരായണന്‍, ബേബി വി.വി, കൊയിലാണ്ടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഒള്ളൂര്‍ ദാസന്‍, വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആയാടത്തില്‍ രവീന്ദ്രന്‍, സുരേഷ് കൂടത്താംകണ്ടി, ടി.പി. ദാസന്‍, കെ.കെ. ലതിക, ജോര്‍ജ് എം. തോമസ്, പി. വിശ്വന്‍, എ.കെ. പത്മനാഭന്‍ മാസ്റ്റര്‍, വി.കെ.സി. മമ്മദ്‌കോയ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ സ്വാഗതവും സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ അഡീഷണല്‍ രജിസ്ട്രാര്‍ അനിത ടി. ബാലന്‍ നന്ദിയും പറയും.
12 മണിക്കു സെമിനാറാണ്. മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രബന്ധം അവതരിപ്പിക്കും. ‘ സാമ്പത്തിക ഉള്‍പ്പെടുത്തലും ഡിജിറ്റലൈസേഷനും സാമൂഹിക മാധ്യമങ്ങളും – സഹകരണ പ്രസ്ഥാനത്തിലൂടെ’ എന്നതാണു വിഷയം. കണ്ണൂര്‍ ഐ.സി.എം. ഡയരക്ടര്‍ എം.വി. ശശികുമാര്‍ മോഡറേറ്ററായിരിക്കും. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അധ്യക്ഷത വഹിക്കും. എന്‍. സുബ്രഹ്‌മണ്യന്‍, എം.കെ. ദിനേശ്ബാബു, പി. സൈനുദ്ദീന്‍, ഇ. അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ടി.പി. ശ്രീധരന്‍, കെ. ബാബുരാജ്, അജയന്‍ സി.വി, എന്‍.വി. കോയ, സുനില്‍ ഓടയില്‍, പ്രേമാനന്ദന്‍ പി, സജിത്കുമാര്‍ കെ.കെ. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സ്റ്റേറ്റ് എംപ്ലായീസ് യൂണിയന്‍ ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ സ്വാഗതവും സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ( ജനറല്‍ ) ടി. ജയരാജന്‍ നന്ദിയും പറയും.