സഹകരണ വായ്പാപദ്ധതിക്ക് തുടക്കം

moonamvazhi

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ വഴി നടപ്പാക്കുന്ന സഹായഹസ്തം വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഭിന്നശേഷി സഹകരണസംഘത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. കുറിച്ചി ശങ്കരപുരം എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ അഡ്വ ജോബ് മൈക്കിള്‍ എ.എല്‍.എ അധ്യക്ഷത വഹിച്ചു.

സഹായഹസ്തം വായ്പ വിതരണത്തിന്റെ ആദ്യ ഗഡു വഴിയോര കച്ചവട തൊഴിലാളി കുറിച്ചി സ്വദേശി കെ.ബി. ബിനോയി മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ഓട്ടോ സഹായ വായ്പയുടെ ആദ്യ ഗഡു മുണ്ടക്കയം കരിനിലം കാട്ടിളയില്‍ കെ.എസ്. മണികണ്ഠന്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ഭിന്നശേഷി സഹകരണ സംഘം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹകരസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് ഭിന്നശേഷി ചീഫ് പ്രൊമോട്ടര്‍ കെ.കെ. സുരേഷിന് നല്‍കി.

സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ അഡ്വ ജോസഫ് ഫിലിപ്പ്, ജോണ്‍സണ്‍ ജോസഫ് പുളിക്കിയില്‍ , പി ഹരിദാസ്, ജില്ലാ സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ എസ് ജയശ്രീ, പി എ സി എസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ ജയകൃഷ്ണന്‍, കെ സി ഇ യു സംസ്ഥാന സെക്രട്ടറി ടി സി വിനോദ്, കെ സി ഇ സി ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഹാരീസ്, കെ സി ഇ എഫ് ജില്ലാ പ്രസിഡന്റ് കെ കെ സന്തോഷ്, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എന്‍ വിജയകുമാര്‍, കുറിച്ചി സഹകരണ ബാങ്ക് പ്രസിഡന്റ് കെ ഡി സുഗതന്‍, വാര്‍ഡ് മെമ്പര്‍ കെ ആര്‍ ഷാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.