സഹകരണ വകുപ്പ്‌ സ്വര്‍ണ്ണപ്പണയ വായ്പ ഉരുപ്പടികളുടെ ഉടമസ്ഥാവകാശം ഉറപ്പ്‌ വരുത്തുന്നു

adminmoonam

സംസ്ഥാനത്ത്‌ സഹകരണ സംഘങ്ങളുടെ വായ്യാ ഇടപാടുകളിന്മേല്‍ സംഘം
പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച്‌ വിവിധ സര്‍ക്കുലറുകളിലൂടെ വ്യക്തമായ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ സംഘങ്ങള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. അടുത്ത കാലത്തായ്‌
കുടിശ്ലികയായിട്ടുള്ള സ്വര്‍ണ്ണപ്പണയ വായ്യാ ഇടപാടിലൂടെ സംഘങ്ങള്‍ക്ക്‌ ഭീമമായ
നഷ്ടം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ചുവടെ
പറയുന്ന സര്‍ക്കുലര്‍ ഇറക്കിയത്

എ) സഹകരണ സംഘങ്ങളിലെ എല്ലാ സ്വര്‍ണ്ണപ്പണയ വായ്പകളിലും
വായനക്കാരനില്‍ നിന്നും ഏതെങ്കിലും ഒരു സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍
കാര്‍ഡിന്റെ പകര്‍പ്പ്‌ നിര്‍ബന്ധമായും വാങ്ങി സൂക്ഷിക്കേണ്ടതാണ്‌. ആയത്‌
യാതൊരു കാരണവശാലും സംഘം വിതരണം ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ്‌
ആകാന്‍ പാടുള്ളതല്ല.

ബി) നിര്‍ദ്ദിഷ്ട യൂണിറ്റ്‌ ഇൻസ്പെക്ടർമാർ, ആഡിറ്റര്‍മാര്‍ എന്നിവര്‍ ഇത്‌
കൃത്യമായും പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തേണ്ടതാണ്‌.

സി) മേല്‍ പ്രസ്താവിച്ച പ്രകാരമുള്ള കൃത്യവിലോപം ഉണ്ടായാല്‍ ആയതിന്റെ
പൂര്‍ണ്ണ ഉത്തരവാദിത്വം സംഘം ചീഫ്‌ എക്സിക്യൂ്ടിവിനും, ഭരണസസമിതിയ്ക്കം
ആയിരിക്കുന്നതാണ്‌
സഹകരണ സംഘം ഡോ.നരസിംഹുഗാരി ടി.എല്‍ റെഡ്ഡി ഐ.എ.എസ്‌ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News