സഹകരണ വകുപ്പ് മന്ത്രിയും സ്റ്റാഫും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

adminmoonam

കോവിഡ്‌ – 19 മഹാമാരിക്കെതിരെ പോരാടുന്ന സംസ്ഥാന സര്‍ക്കാരിനു കരുത്തു പകരുവാന്‍ സഹകരണ വകുപ്പ് മന്ത്രിയും ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ തീരുമാനിച്ചു.

ലോക് ഡൗൺ മൂലം നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാര്യമാക്കാതെ കോവിഡ് 19 എന്ന മഹാമാരിയെ വികസിത രാജ്യങ്ങളേക്കാളും മുന്നൊരുക്കത്തോടെ നേരിടുന്നതിനും, ലോക് ഡൗണിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആഹാരം ഉൾപ്പെടെ സഹായം എത്തിക്കുന്നതിനും സംസ്ഥാന സർക്കാർ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമാകാൻ നാം ഓരോരുത്തർക്കും ഉള്ള കടമ നമുക്ക് നിറവേറ്റാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്ത് ഈ പോരാട്ടത്തിൽ നമുക്ക് ഒറ്റക്കെട്ടായി അണിചേരാമെന്നു മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published.