സഹകരണ മേഖല ശക്തിപെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- എം.കെ. രാഘവന്‍ എം.പി
പൊതു മേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കപെടുമ്പോള്‍ സഹകരണ മേഖല ശക്തിപെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം. കെ.രാഘവന്‍ എം.പി പറഞ്ഞു. കോഴിക്കോട് പന്തിരങ്കാവ് സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു. ബാങ്ക് പ്രസിഡന്റ് ബാബു നരിക്കുനി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ വാസന്തി കെ.ആര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജിത്ത് കാഞ്ഞോളി, പഞ്ചായത്ത് മെമ്പര്‍മാരായ ധനേഷ് കുണ്ടാത്ര, മാവോളി ജയരാജന്‍, സഹകരണ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ. ബബിത്ത്, എന്‍. മുരളീധരന്‍, ടി.വി.റനീഷ്, കെ. നിത്യാനന്ദന്‍, കെ.എന്‍.കോയ, പി.പുഷ്പലത, മധുസൂധനന്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.