സഹകരണ മേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിന് ജീവനക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

moonamvazhi

നാടിന്റെ സമ്പത്ത് ഘടനയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിന് ജീവനക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.കെ.വിനോദ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ഡി. സാബു സംഘടനാ സന്ദേശം നല്‍കി. സര്‍വ്വീസില്‍ നിന്ന് വിരമിച്ച സംസ്ഥാന കമ്മിറ്റി അംഗം ജോസ് തോമസിന് യാത്രയയപ്പ് നല്‍കി. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

 

സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉപഹാരം നല്‍കി. സംസ്ഥാന ഖജാന്‍ജി എം. രാജു , സംസ്ഥാന സെക്രട്ടറി സി.വി. അജയന്‍, ജില്ലാ സെക്രട്ടറി സി.ഇ.ജയന്‍, പി.കെ.പ്രകാശ് കുമാര്‍ , കെ.ശശി, സുജിത്ത് പുതുക്കൈ, കെ.നാരായണന്‍ നായര്‍, കെ.പി.ജയദേവന്‍, ജി.മധുസൂദനന്‍, യു. പ്രശാന്ത് കുമാര്‍ , ബെന്നി ഫ്രാന്‍സിസ്, പി. നാഗ വേണി, സി.ശശി, കെ.ബാലകൃഷ്ണന്‍ ,എം.എസ്. പുഷ്പലത, എ.കെ.ശശാങ്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!