സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

moonamvazhi

സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 34 മത് സംസ്ഥാന കൗണ്‍സില്‍ യോഗം ഇടുക്കിയിലെ കുമളിയില്‍ സഹ്യജ്യോതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗത സംഘം ചെയര്‍മാന്‍ ഇടുക്കി ഡി.സി.സി പ്രസിഡണ്ട് സി.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും, നിക്ഷേപങ്ങള്‍ സഹകരണ മേഖലയില്‍ നിന്ന് നിക്ഷേപങ്ങള്‍ കൊഴിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അവ തിരികെ കൊണ്ടുവരുന്നതിനുള്ള അടിയന്തര നടപടികള്‍ എടുക്കണം എന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിക്ഷേപലിശ നിരക്ക് വര്‍ദ്ധിപ്പിക്കുക, നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക, സംഘങ്ങള്‍ കാര്‍ഷികവായ്പകള്‍ക്ക് ഉത്തേജന പലിശ അനുവദിച്ചതില്‍ സര്‍ക്കാര്‍ നല്‍കാനുള്ള തുക ഉടന്‍ അവദിക്കുക, മറ്റ് സംസ്ഥാനങ്ങളിലേ സഹകരണ ജീവനക്കാരുടെയും ധനകാര്യ സ്ഥാപനങളിലേയും, പങ്കാളിത്ത പെന്‍ഷന്‍ ബാധകമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സമാനമായി സഹകരണ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. അഡ്വക്കേറ്റ് ഇ.എം. ആഗസ്തി മുഖ്യ പ്രഭാഷണവും, ജോയ് വെട്ടിക്കുഴി സഹകരണ സന്ദേശവും നല്‍കി. പ്രൊഫസര്‍ എം.ജെ ജേക്കബ്, അഡ്വക്കറ്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എം.വര്‍ഗീസ്, പി.പി.റഹിം, അശോകന്‍ കുറങ്ങപ്പള്ളി, ഷാജി മാത്യു എന്നിവര്‍ സംസാരിച്ചു.


യാത്രയയപ്പ് സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പി.കെ വിനയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍കുറങ്ങപ്പള്ളി മറ്റ് സംസ്ഥാന ഭാരവാഹികളായ സാബു.പി വാഴയില്‍, എന്‍.സുഭാഷ് കുമാര്‍ എന്നിവര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി. അഡ്വക്കേറ്റ് എസ്.അശോകന്‍, റോയി കെ. പൗലോസ്, അഡ്വക്കേറ്റ് സിറിയക് തോമസ്, കെ. ദീപക്, ബാബു അത്തിമൂട്ടില്‍, ഇ.ഡി. സാബു, ടി.സി. ലൂക്കോസ്, എം.ആര്‍. സാബുരാജന്‍, ബി.ആര്‍.അനില്‍കുമാര്‍, ടി.വി.ഉണ്ണികൃഷ്ണന്‍, സി.വി. അജയന്‍, സി.ശ്രീകല, പി.ശോഭ, ബിജു മാത്യു, എബ്രഹാം കുര്യാക്കോസ് എന്നിവര്‍ യോഗത്തില്‍ ഇ.ഡി. സാബുവിനെ സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!