സഹകരണ മേഖലയില്‍ വൈവിധ്യവല്‍കരണം അനിവാര്യം: എം.എല്‍.എ മോഹനന്‍

moonamvazhi

കേരളത്തിലെ പടര്‍ന്നു പന്തലിച്ച സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഗൂഡാലോചനയെ പ്രതിരോധിക്കാനും ഈ പ്രസ്ഥാനത്തെ സംരക്ഷിച്ച് നിലനിര്‍ത്താനും സഹകരണരംഗത്ത് വൈവിധ്യവല്‍ക്കരണം അനിവര്യമാണെന്ന് കെ.പി.മോഹനന്‍ എം.എല്‍ .എ അഭിപ്രായപെട്ടു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റര്‍ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മലയില്‍ ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ലോഹ്യ, എന്‍.കെ വല്‍സന്‍, ആയാടത്തില്‍ രവീന്ദ്രന്‍, രാമചന്ദ്രന്‍ കുയ്യണ്ടി, ദീപ കെ.പി എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.കെ കൃഷ്ണന്‍ സ്വാഗതവും ജയദേവന്‍ എം.പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.