സഹകരണ മേഖലയിലെ കളക്ഷൻ ഏജന്റ് മാരുടെ സേവനം പത്ത് ദിവസത്തേക്ക് നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് പ്രമുഖ സഹകാരി സി.എൻ.വിജയകൃഷ്ണൻ.

adminmoonam

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കളക്ഷൻ ഏജന്റ് മാരുടെ സേവനം തിങ്കളാഴ്ച മുതൽ പത്ത് ദിവസത്തേക്ക് നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് പ്രമുഖ സഹകാരിയും എം.വി.ആർ കാൻസർ സെന്ററിന്റെ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ നിർദേശിച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഇത് ഉപകരിക്കും. കളക്ഷൻ ഏജന്റ്മാർ ഉപയോഗിക്കുന്ന മെഷീൻ പലരും ഒരുദിവസം ഉപയോഗിക്കും. വൈറസ് വ്യാപനത്തിന് ഇത് ഇടയാക്കും. ഈ വിഷയത്തിൽ സഹകരണസംഘം ഭരണസമിതിയും വകുപ്പും കസ്റ്റമേഴ്‌സും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published.