സഹകരണ മന്ത്രിയുമായുള്ള ചർച്ചയെതുടർന്ന് മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ജനുവരി 20 ലേയ്ക്ക് മാറ്റി.

adminmoonam

സഹകരണ മന്ത്രിയുമായുള്ള ചർച്ചയെതുടർന്ന് മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാരുടെ ജനുവരി 1മുതൽ നടത്താൻ തീരുമാനിച്ചിരുന്ന പണിമുടക്ക് ജനുവരി 20 ലേയ്ക്ക് മാറ്റി.മലപ്പുറത്തെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും സമരസമിതി നേതാക്കളും സഹകരണ മന്ത്രിയുമായി ചർച്ച നടത്തി നടത്തിയതിന്റ അടിസ്ഥാനത്തിലാണ് തീരുമാനം.

13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച് കേരളാ ബാങ്ക് നിലവിൽ വരികയും മലപ്പുറം ജില്ലാ ബാങ്ക് മാത്രം ഒറ്റയ്ക്ക് നിൽക്കുകയും ചെയ്യുമ്പോൾ മലപ്പുറത്തെ ജീവനക്കാർക്കുള്ള ആശങ്കകളിൽ സർക്കാരിന് കൃത്യമായ ബോധ്യമുണ്ടെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം ജില്ലാ ബാങ്കിലെ ജീവനക്കാർ ഒരിക്കലും അനാഥമാവില്ല. സർക്കാർ നിങ്ങളോടൊപ്പമുണ്ട്.
മലപ്പുറം ജില്ലാ ബാങ്കിനെ കൂടി കേരളാ ബാങ്കിൽ ഉൾപ്പെടുത്തുവാൻ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. അതിന് ഏതാനും ദിവസത്തെ സമയം ആവശ്യമുണ്ട്. അത് വരെ പണിമുടക്ക് സമരം മാറ്റി വെക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടതായി സംഘടനാ പ്രതിനിധികൾ പറഞ്ഞു.

ചർച്ചയിൽ മന്ത്രിയ്ക്ക് പുറമെ സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി, അഡീഷണൽ രജിസ്ട്രാർ,സമര സമിതിയെ പ്രതിനിധീകരിച്ച്
സി.കെ.അബ്ദുറഹിമാൻ,പി.അലി, സെയ്ത് ഫസൽ,പി.ശ്രീധരൻ,സി.ബാലസുബ്രമണ്യൻ, എൻ.പി.ചിന്നൻ എന്നിവരും പങ്കെടുത്തു.

മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് ജനുവരി 1 മുതൽ നടത്താൻ തീരൂമാനിച്ച അനിശ്ചിത കാല പണിമുടക്ക് താൽക്കാലികമായി മാറ്റിവക്കുവാൻ സംഘടനാ പ്രതിനിധികൾ തീരുമാനിച്ചു.മന്ത്രിതല ചർച്ചയിലെ ഉറപ്പുകൾ പാലിക്കപ്പെടാത്ത പക്ഷം ജനുവരി 20 മുതൽ അനിശ്ചിതകാല പണിമുടക്ക്നടത്തുവാനും തീരുമാനിച്ചു.

അതിനിടയിൽ പരമാവധി സഹകരികളെയും സംഘം പ്രസിഡണ്ട്, സെക്രട്ടറിമാരെയും
നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനും അതോടൊപ്പം
ജനുവരി 1 മുതൽ മലപ്പുറം ജില്ലാ ബാങ്ക് ഹെഡ്ഢാഫീസിന് മുമ്പിൽ റിലേ സത്യാഗ്രഹം തുടങ്ങുന്നതിനും തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!