സഹകരണ ബേങ്കുകളിലെ കലക്ഷൻ ഏജൻ്റമാർക്ക് മാർച്ച് 31 വരെ അവധി അനുവദിക്കണമെന്ന് കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ.

adminmoonam

കേരളത്തിലെ സഹകണ ബേങ്കുകളിൽ കമ്മീഷൻ വ്യവസ്ഥയിൽ ദിന നിക്ഷേപം പിരിച്ചെടുക്കുന്ന ബിൽ കലക്ടർമാർക്ക് കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി മാർച്ച് 31 വരെ അവധി അനുവദിക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ(എഛ്.എം.എസ്) സംസ്ഥാന സെക്രട്ടറി എൻ.സി സുമോദ് ആവശ്യപ്പെട്ടു. സമൂഹത്തിലെ നാനാ വിഭാഗം ജനങ്ങളുമായും വ്യാപാര സ്ഥാപനങ്ങളുമായും ദൈനം ദിനം ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിൽ പോയി ജോലി ചെയ്യുന്ന വിഭാഗമാണ് ബിൽ കലക്ടർമാർ. അതു കൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങളിൽ അവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിടുണ്ട്. ബിൽ കലക്ടർമാരുടെ സുരക്ഷ മുൻനിർത്തി അവധി നൽകണമെന്നും പ്രസ്തുത കാലയളവിൽ ഇടക്കാല ആശ്വാസം അനുവദിക്കണമെന്നും സഹകരണ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.