സഹകരണ ബാങ്കുകള്‍ക്കെതിരായ നീക്കംഒറ്റക്കെട്ടായി പ്രതിരോധിക്കണം-ടി.പി.രാമകൃഷ്ണന്‍

[email protected]

സഹകരണ ബാങ്കുകള്‍ക്കെതിരെയുള്ള നീക്ക ത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ മികച്ച സഹകരണ
ബാങ്കുകള്‍ക്കുള്ള സഹകരണവകുപ്പിന്റെ പുരസ്‌കാരം നേടിയ കോഴിക്കോട് ജില്ലാസഹകരണ ബാങ്ക്, പാലാ കീഴ്തടിയൂര്‍ സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള അവാര്‍ഡ് നേടിയ കൊടിയത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നിവര്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള പ്രൈമറി കോ ഓപ്പറേറ്റിവ് സൊസൈറ്റീസ് അസ്സോസ്സിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. നളന്ദ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ സഹകരണ ബാങ്കിനും കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഇ.രമേശ് ബാബുവിനും മന്ത്രി ഉപഹാരം സമ്മാനിച്ചു. പ്രൈമറി കോ ഓപ്പറേറ്റിവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ .ജി.സി.പ്രശാന്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. .

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, അഡ്വ.പി.സതീദേവി , മനയത്ത് ചന്ദ്രന്‍ , വി.പി.കുഞ്ഞികൃഷ്ണന്‍, എം.ബാലകൃഷ്ണന്‍, സി.വി.അജയന്‍, ഭാസ്‌കരന്‍ കുഴക്കല്ലൂര്‍, എന്‍.വി.കോയ, അഷ്‌റഫ് മണക്കടവ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സി. അബ്ദുള്‍ മുജീബ്, ഇ. രമേശ്
ബാബു എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ വിജയന്‍ സി.മേനോന്‍ സ്വാഗതവും ജയന്‍ നന്മണ്ട നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!