സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോണ്‍ഗ്രസ് ദുബായില്‍

[email protected]

സഹകരണ മേഖലയെ പരിപോഷിപ്പിക്കാനുള്ള കര്‍മപദ്ധതികളുടെ ഭാഗമായി കേരള സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോണ്‍ഗ്രസ് – ദുബായിൽ. ബര്‍ദുബായിലെ ഗ്രാന്‍ഡ് എക്‌സെല്‍സിയര്‍ ഹോട്ടലില്‍ ഒക്ടോബര്‍ 25 മുതല്‍ 28 വരെയാണ് സമ്മേളനം.

25 നു രാവിലെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. കേരള സഹകരണ ഫെഡറേഷന്റെയും കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെയും ചെയര്‍മാൻ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും. ബി.ജെ.പി. നേതാവ് എം.എസ്. കുമാര്‍, ഇറാം ഗ്രൂപ്പ് ചെയര്‍മാനും എം.ഡി.യുമായ സിദ്ദിഖ് അഹമ്മദ് എന്നിവര്‍ ആശംസ നേരും. സഹകരണ കോണ്‍ഗ്രസ് സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഫലാസി സ്വാഗതം പറയും. സഹകരണ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എം.പി. സാജു റിപ്പോര്‍ട്ട് അവതരിപ്പിക്കും.

‘ സഹകരണ മേഖല ഇന്നലെ, ഇന്ന്, നാളെ ‘ എന്ന വിഷയത്തില്‍ 11.30 നു നടക്കുന്ന സിമ്പോസിയം കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍ വിഷയം അവതരിപ്പിക്കും. കെ.എസ്.എഫ്. ഭാരവാഹികളായ കൃഷ്ണന്‍ കോട്ടുമല, പി.ആര്‍.എന്‍. നമ്പീശന്‍, കെ. സുരേഷ് ബാബു, സുനില്‍ കുമാര്‍ എന്നിവര്‍ ആശംസ നേരും. തുടര്‍ന്ന് രണ്ടു മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും.

വിവിധ മേഖലകളിൽ വ്യകതി മുദ്ര പതിപ്പിച്ച മലയാളികളെ സമ്മേളനത്തിൽ ആദരിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.പരിപാടി ഉദ്ഘാടനം ചെയ്യും. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. എ.വി.എ. ചോലയില്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. എ.വി. അനൂപ്, എം.സി.ആര്‍. ടെക്സ്റ്റയില്‍സ് ചെയര്‍മാന്‍ എം.സി. റോബിന്‍, എം.ഡി. എം.സി. റിക്‌സന്‍, ഫ്‌ളോറ ഹോട്ടല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ. ഹസ്സന്‍, ചിക്കിങ് ഗ്ലോബല്‍ ചെയര്‍മാന്‍ എ.കെ. മന്‍സൂര്‍, അല്‍ ഖയാം ബേക്കറി ചെയര്‍മാന്‍ മുഹമ്മദ് യൂസഫ് ഹാജി, പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എ. റഹ്മാന്‍ എന്നിവരെയാണ് ആദരിക്കുന്നത്.

കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി. ബാലകൃഷ്ണന്‍ ,ജില്ലാ സെക്രട്ടറി സത്യനാഥ് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.