സഹകരണ ഫിസിയോതെറാപ്പി ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം സിറ്റി കോർപ്പറേഷൻ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ സഹകരണ ഫിസിയോതെറാപ്പി ക്ലിനിക്ക് പ്രവർത്തനം തുടങ്ങി.സംഘം പ്രസിഡണ്ട് സി.പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. എം.പി. സാജു അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എം.ആർ. ഗോപൻ കൗൺസിലർ ശ്രീദേവി, കൈമനം പ്രഭാകരൻ, തിരുവനന്തപുരം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) സുരേഷ് കുമാർ, നേമം സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ ലത, ഭരണസമിതി അംഗങ്ങൾ എം. ആർ. മനോജ് കുമാർ, കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.