സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ മുഖം നഷ്ടമാകരുതെന്ന് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ് അസോസിയേഷൻ.

adminmoonam

ജനകീയ മുഖത്തോട് കൂടി ആരംഭം കുറിച്ച കേരളത്തിലെ സഹകരണ പ്രസ്ഥാനം പല കോണുകളിൽ നിന്നുള്ള നിയമനിർമാണത്തിലൂടെ ജനകീയ മുഖം നഷ്ട പെടുത്തരുതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് തൃശ്ശൂർ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു, ചൂഷകരിൽ നിന്നും സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സർക്കാർ സഹകരണ പ്രസ്ഥാനത്തിന് രൂപം നൽകിയത്. എന്നാൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്ജനകീയ മുഖം നഷ്ടമാകുന്നതായി ജില്ലാ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.

തൃശ്ശൂർ ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ബിജു.ഡി.കുറ്റിക്കാട് അദ്ധ്യക്ഷത യിൽ കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡന്റ് സി. സുനിൽകുമാർ, ജനറൽ സെക്രട്ടറി ഏം.രാജേഷ് കുമാർ. ട്രഷറർ പി.കെജയകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി പി. എസ്. സജികുമാർ. കെ ജി ഓ യു ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ, എൻ ജി ഓ എ സെക്രട്ടറിയേറ്റ് മെമ്പർ കെ.വി സനൽകുമാർ, ജില്ലാ സെക്രട്ടറി കെ. രാജേഷ്, രഞ്ജിത്ത് പി ഗോപാൽ പി.ആർ രതീഷ്എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ബിജു.ഡി.കുറ്റിക്കാട്(പ്രസിഡന്റ്),കെ.രാജേഷ്(സെക്രട്ടറി),ഒ.ജെ കുഞ്ഞുമോൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!