സഹകരണ- പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന് സി.പി.എം.

[email protected]

സഹകരണ- പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നിലപാടുകളാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്രസർക്കാർ തുടരുന്നത് എന്ന് സി.പി. എം.തൃശ്ശൂർ ജില്ലാ സെക്രട്ടറി എം. എം. വർഗീസ് പറഞ്ഞു. തൃശൂരിൽ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയങ്ങൾക്കുള്ള ഒരു ബദലാണ് കേരളബാങ്ക്. കേരള ബാങ്ക് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനാ പ്രസിഡണ്ട് യുപി ജോസഫ് അധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. സംഘടനാ ഭാരവാഹികളും നേതാക്കളും സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!