സഹകരണ പരീക്ഷ ബോർഡ്: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

[email protected]

സഹകരണ സർവീസ് പരീക്ഷ ബോർഡ് സഹകരണ സംഘം / ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിതഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സംഘങ്ങൾ നടത്തുന്ന അഭിമുഖത്തിനും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനമാണിത്. സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, അക്കൗണ്ടന്റ്, സീനിയർ ക്ലർക്ക്, ജൂനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ആയി 83 ഒഴിവുകളുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 24.5.2019 ആണ്. കൂടുതൽ വിവരങ്ങൾക്ക് മൂന്നാം വഴിയുടെ വെബ്സൈറ്റായ www.moonamvazhi.com ലോ പരീക്ഷാബോർഡ് വെബ്സൈറ്റിലോ 0471 2468690,2468670 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Click here to download

Leave a Reply

Your email address will not be published.

Latest News
error: Content is protected !!