സഹകരണ ഞാറ്റുവേലക്കു തുടക്കം
ഹരിതം സഹകരണം പരിപാടിയോടനുബന്ധിച്ച് നടക്കുന്ന സഹകരണ ഞാറ്റുവേലക്കു കോഴിക്കോട് തുടക്കമായി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ടി.പി. ശ്രീധരന് അധ്യക്ഷത വഹിച്ചു. ശോഭീന്ദ്രന് മാസ്റ്റര്‍, എം.എ. ജോണ്സണ് മാസ്റ്റര്‍ എന്നിവര്‍ ആശംസ പറഞ്ഞു. ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ സ്വാഗതവും ജോയിന്റ് ഡയറക്ടര്‍(ആഡിറ്റ്) വിജയന്. വി നന്ദിയും പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് എല്ലാ ദിവസവും ഫലവൃക്ഷ തൈകള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ യുള്ള സമയങ്ങളില്‍ സഹകരണ ഭവന് മുറ്റത്തു നിന്നു വാങ്ങാവുന്നതാണ്. ഇതോടൊപ്പം നാടന്‍ മാമ്പഴങ്ങള്‍, ചക്ക എന്നിവയും വില്പനക്കുണ്ട്.