സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിൽ 10 ശതമാനം വർധന.

adminmoonam

 

ജൂലൈ ഒന്നുമുതൽ കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്തയിൽ 5% വർദ്ധനവ് ലഭിക്കും. ജൂൺ മാസത്തെ ഉപഭോക്തൃ വില സൂചികയിൽ കഴിഞ്ഞ ജനുവരി യെക്കാൾ 11.25 പോയിന്റ് വർദ്ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 17 ശതമാനമായി വർധിക്കും. സാധാരണഗതിയിൽ ആഗസ്റ്റ് /സെപ്തംബർ മാസങ്ങളിൽ കേന്ദ്ര ക്ഷാമബത്ത അനുവദിച്ചത് ഉത്തരവാകാറുണ്ട്. സംസ്ഥാന ജീവനക്കാർക്ക് ജനുവരിയിൽ കുടിശ്ശികയുള്ള മൂന്ന് ശതമാനവും ജൂലൈയിലെ അഞ്ചു ശതമാനം അധിക ക്ഷാമബത്തയുമടക്കം ആകെ ക്ഷാമബത്ത 28 ശതമാനമായി വർധിക്കും.

സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിൽ 10 ശതമാനത്തിലേറെ വർധനവാണ് ഉണ്ടാക്കുക. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന ശമ്പളത്തോടൊപ്പം ലഭിച്ചതിനാലാണ് ഇങ്ങനെ മാറ്റമുണ്ടാകുന്നത്. ഇതോടെ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 138 ശതമാനമായി ഉയരും. സംസ്ഥാന സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്ന മുറക്ക് സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത അനുവദിച്ചു ഉത്തരവാകും. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ ക്ഷാമബത്ത കുടിശ്ശിക ഉണ്ടായിരുന്നില്ല. 1.1.2018 ലെ ക്ഷാമബത്ത 4.5.2019 നാണ്  നൽകിയത് .  അതുകൊണ്ട് 1.1.2019 ലെ മൂന്ന് ശതമാനവും 1.7. 2019ലെ അഞ്ച് ശതമാനവും വൈകാൻ ഇടയുണ്ട്.

Leave a Reply

Your email address will not be published.