സഹകരണ ഓണം വിപണി ആരംഭിച്ചു

moonamvazhi

ആഫ്‌കോ സഹകരണ സംഘം

ആഫ്കോ സഹകരണ ഓണ വിപണി തുറന്നു. ആഫ്‌കോ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നെല്ലിമൂട് – പൂതംകോട് ജംഗ്ഷനില്‍ ഓണ വിപണി തുറന്നു. കെ. ആന്‍സലന്‍ ങഘഅ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരന്‍ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനില്‍ കുമാര്‍ ഓണ സന്ദേശം നല്‍കി. കെ.റസിലയ്യന്‍, എം കെ റിജോഷ്, എസ് മണിറാവു. കെ.ശ്രീകുമാരി, കെ.രാജന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കും.

വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണ ഓണം വിപണി പ്രസിഡണ്ട് കെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി രമേഷ്ബാബു ഭരണ സമിതി അംഗങ്ങളായ കുന്നോത്ത് ചന്ദ്രന്‍,വി കെ ശശി , കെ കെ ബാലകൃഷ്ണന്‍,കെ പി വിനോദന്‍, പി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക്

ചിറ്റാട്ടുകരയില്‍ ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച പൂവിപണി ബാങ്ക് പ്രസിഡന്റ് ആര്‍ എ അബ്ദുല്‍ ഹക്കീം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഷാജി കാക്കശ്ശേരി അധ്യക്ഷത വഹിച്ചു.പ്രാദേശികമായി പൂകൃഷിചെയ്യുന്ന കര്‍ഷകരില്‍ നിന്നു പൂക്കള്‍ വാങ്ങി അത് കൂടി ഉള്‍പ്പെടുത്തിയാണ് ബാങ്ക് നീതി കാര്‍ഷിക നഴ്‌സറിയില്‍ പൂവിപണി സജ്ജീകരിച്ചിരിക്കുന്നത്. ബാങ്ക് ഡയറക്ടര്‍ അശോകന്‍ മൂക്കോല,പി.കെ. രമേശ് എന്നിവര്‍ സംസാരിച്ചു.

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക്

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത ആരംഭിച്ചു. ചിറ്റാറ്റുകര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.രാജന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.എസ്. ജനാര്‍ദ്ദനന്‍ സ്വാഗതവും പി.കെ ഉണ്ണി നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍, ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.

കരുനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്

കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ കരുനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറിയും കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റുമായ പി കെ ജയപ്രകാശ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. ഭരണസമിതി അംഗങ്ങളായ എം സുരേഷ് കുമാര്‍, പി എസ് രവീന്ദ്രന്‍, അലക്‌സ് ജോര്‍ജ്, ബാങ്ക് സെക്രട്ടറി ഗംഗ, സുഷമ, എന്‍ സി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക്

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണചന്തക്ക് തുടക്കം കുറിച്ചു. ആലിന്‍ചുവട് എസ്.എന്‍.ഡി.പി കെട്ടിടത്തില്‍ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം മുന്‍ മേയര്‍ സി.എം.ദിനേശ്മണി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷനായി. കെ.എ. അഭിലാഷ്, കെ.ടി.സാജന്‍,എസ്.മേഹന്‍ദാസ്, കെ.ജി.സുരേന്ദ്രന്‍, ആശാകലേഷ്, എന്‍.എ.അനില്‍കുമാര്‍, ടി.എസ്.ഹരി എന്നിവര്‍ സംസാരിച്ചു.

ഒല്ലൂർ സർവീസ് സഹകരണ ബാങ്ക്‌ 

ഒല്ലൂർ സർവീസ് സഹകരണ ബാങ്ക്‌ സഹകരണ ഓണ ചന്ത ആരംഭിച്ചു

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!