സഹകരണ എക്‌സ്‌പോയില്‍ സപ്തയുടെ ഫുഡ് കോര്‍ട്ട് ഒരനുഭവമാകും  

moonamvazhi

കേരളത്തിന്റെ സഹകരണപൂരം ഇരുപത്തിരണ്ട് ശനിയാഴ്ച എറണാകുളം മറൈന്‍ഡ്രൈവില്‍ ആരംഭിക്കുകയാണ്. സഹകരണ എക്്‌സ്‌പോയില്‍ ഇന്ത്യയിലെ ആദ്യത്തെ സഹകരണ ഫൈവ് സ്റ്റാര്‍ ഹോട്ടലായ സപ്തയുടെ ഫുഡ് കോര്‍ട്ട് എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്നു. കൃത്യം അഞ്ചു മണിക്കുതന്നെ ഫുഡ് കോര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കും. ഏറ്റവും രുചിയേറിയ ഭക്ഷണം ഫൈവ് സ്റ്റാര്‍ ഫെസിലിറ്റിയോടെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനും അതോടൊപ്പംതന്നെ സഹകരണ മേഖലയിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുണ്ട് എന്നു ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുംകൂടിയാണ് ശ്രമിക്കുന്നത്. അതിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് ഇന്നു ( വ്യാഴാഴ്ച ) വൈകിട്ട് ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ വച്ച് സപ്ത ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ നിര്‍വഹിച്ചു. 22 നു കൃത്യം മൂന്നു മണിക്ക് സപ്തയുടെ ഫുഡ് കോര്‍ട്ട് തുടങ്ങാന്‍ പ്രധാന കുക്കുകളായ അരുണ്‍, സനല്‍, അതുല്‍, അഭിജിത്ത്, മനോജ് ഹരി തുടങ്ങിയവരടങ്ങിയ ടീം അവിടേക്കു പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ പൂരം ഉദ്ഘാടനം ചെയ്യുന്നതോടെ ഫുഡ് കോര്‍ട്ട് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും.

ഒമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന ഈ പൂരാഘോഷത്തില്‍ സപ്തക്ക് ഇത്തരമൊരു സ്റ്റാള്‍ അനുവദിച്ചുതന്നതിനു സഹകരണ വകുപ്പിനും സഹകരണമന്ത്രിക്കും മറ്റു അധികാരികള്‍ക്കും സപ്തയുടെ കുടുംബാംഗങ്ങളുടെ പേരില്‍ ലാഡര്‍ ചെയര്‍മാന്‍ വിജയകൃഷ്ണന്‍ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published.