സഹകരണസംഘങ്ങൾക്ക് നാളെ പ്രവർത്തിദിവസം.

[mbzauthor]

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്കു ശനിയാഴ്ചകളിൽ അനുവദിച്ചിരുന്ന അവധി അവസാനിച്ചു. നാളെ മുതലുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിവസം ആയിരിക്കും. ജൂലൈ 22ന് സഹകരണ സംഘം രജിസ്ട്രാർ ആഗസ്റ്റ് 31 വരെയുള്ള ശനിയാഴ്ചകളിൽ സഹകരണ സംഘങ്ങൾക്കും അവധി ആയിരിക്കുമെന്ന് ഉത്തരവിട്ടിരുന്നു. ഈ കാലാവധി അവസാനിക്കുകയും പുതിയ ഉത്തരവ് പ്രഖ്യാപിക്കുകയും ചെയ്യാത്ത സാഹചര്യത്തിലാണ് നാളെ മുതലുള്ള ശനിയാഴ്ചകൾ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് പ്രവർത്തി ദിവസം ആകുന്നത്. ഇത് സംബന്ധിച്ച പുതിയ ഉത്തരവുകൾ ഇറങ്ങിയിട്ടില്ല എന്നും അതിനാൽ തന്നെ ശനിയാഴ്ചകൾ പ്രവർത്തി ദിവസം ആയിരിക്കുമെന്നും സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ സജാദ് പറഞ്ഞു.

അതിനിടെ ശനിയാഴ്ച കളിലെ അവധി ദീർഘിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ആഴ്ചയിൽ തുടർച്ചയായി രണ്ടു ദിവസം അവധി ലഭിക്കുന്നത് വ്യാപനം തടയുന്നതിന് ഗുണം ചെയ്യും എന്നാണ് ഇവരുടെ പക്ഷം. തന്നെയുമല്ല മറ്റ് ബാങ്കുകൾക്ക് ശനിയാഴ്ചകൾ അവധിയും ആണ്. ബാങ്കുകളിൽ അക്കൗണ്ട് നമ്പറുകളുടെ അടിസ്ഥാനത്തിൽ ഇടപാടുകൾക്ക് സൗകര്യമൊരുക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ശനിയാഴ്ചയിലെ അവധി തുടരണമെന്നാണ് ഇവരുടെ ആവശ്യം. എന്തായാലും നാളെ മുതലുള്ള ശനിയാഴ്ചകൾ മുൻകാലങ്ങളിലേതു പോലെ സഹകരണസംഘങ്ങൾക്ക് പ്രവർത്തി ദിവസമാണ്.

[mbzshare]

Leave a Reply

Your email address will not be published.