സഹകരണസംഘം /   സഹകരണഓഡിറ്റ് അസി. രജിസ്ട്രാര്‍ / അസി. ഡയറക്ടര്‍: 82 പേര്‍ക്ക് പ്രമോഷന്‍

moonamvazhi

സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളിലേക്കുള്ള ഉദ്യോഗക്കയറ്റത്തിനായി ഡിപ്പാര്‍ട്ടുമെന്റല്‍ പ്രമോഷന്‍ കമ്മിറ്റി ( ഡി.പി.സി- ലോവര്‍ ) തയാറാക്കിയ സെലക്ട് ലിസ്റ്റിനു സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കി. സഹകരണസംഘം സീനിയര്‍ ഇന്‍സ്‌പെക്ടര്‍ / സീനിയര്‍ ഓഡിറ്റര്‍ തസ്തികയില്‍പ്പെട്ട 82 പേരെയാണു പ്രമോഷനു തിരഞ്ഞെടുത്തിരിക്കുന്നത്.

സഹകരണവകുപ്പില്‍ 2023 ലേക്കുള്ള ഈ സെലക്ട് ലിസ്റ്റിനു 2023 ആഗസ്റ്റ് ഏഴിനാണു ഡി.പി.സി. ( ലോവര്‍ ) അന്തിമരൂപം നല്‍കിയത്. സര്‍ക്കാര്‍ ആഗസ്റ്റ് 25 നു ലിസ്റ്റിനു അംഗീകാരം നല്‍കുകയും 26 നു അസാധാരണ ഗസറ്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഡി.പി.സി ( ലോവര്‍ ) കണ്‍വീനര്‍കൂടിയായ സഹകരണസംഘം രജിസ്ട്രാര്‍ സുഭാഷ് ടി.വി.യാണു ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

റാങ്ക് സഹിതം പ്രമോഷന്‍ ലിസ്റ്റ്

ചുവടെ:

 List pdf: eogfiledownload (1)

 

Leave a Reply

Your email address will not be published.