“സഹകരണമേഖല: പ്രശ്നങ്ങളും പ്രതിവിധികളും” എന്ന വിഷയത്തിൽ സെമിനാർ നടത്തി

Deepthi Vipin lal

അറുപത്തി എട്ടാമത്അഖിലേന്ത്യാ സഹകരണ വാരാഘോഷ ഉദ്ഘാടനത്തോടനുബന്ധിച്ച് “സഹകരണമേഖല: പ്രശ്നങ്ങളും പ്രതിവിധികളും” എന്ന വിഷയത്തിൽ നടന്ന സെമിനാർ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.  സഹകരണ വകുപ്പ്സെക്രട്ടറി മിനി ആന്റണി പ്രബന്ധം അവതരിപ്പിച്ചു.

ആസൂത്രണ ബോർഡ് മുൻ മെമ്പർ സി.പി. ജോൺ, കരകുളം കൃഷ്ണപിള്ള, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, അഡ്വ: പ്രതാപ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ. രാജഗോപാൽ സ്വാഗതവും കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.