സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവരെ ആദരിച്ചു
ഒക്ടോബര്‍ 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കറ്റാനം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി വേണുഗോപാലന്‍ നായര്‍, സംസ്ഥാന സര്‍ക്കാരിന്റെ കോ-ഓപ്പ് ഡേ പുരസ്‌കാരം നേടിയ ഭരണിക്കാവ് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.എസ്. ജയപ്രകാശ്, ഉപഭോക്ത്യ സംരക്ഷണ സമിതി അംഗമായി സംസ്ഥാന സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത വള്ളികുന്നം കടുവിനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ജെ. രവീന്ദ്രനാഥ് എന്നിവരേയും സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ നിന്നും എസ്.എസ്.എല്‍.സി +2 വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും മാവേലിക്കര താലൂക്ക് സഹകരണ സംഘം സെക്രട്ടറീസ് ഫോറം ആദരിച്ചു.