സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സഹകരണസംഘങ്ങൾ പ്രവർത്തിക്കണമെന്ന് സഹകരണ മന്ത്രി.

adminmoonam

സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സഹകരണസംഘങ്ങൾക്ക് ബാധ്യതയുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുൽത്താൻബത്തേരി സഹകരണ ബാങ്കിന്റെ  ഫാദർ മത്തായി നൂറനാൽ സഹകരി പുരസ്കാരം പാലാ കിഴതടിയൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റ് ജോർജ്.സി.കാപ്പന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അർഹതപ്പെട്ട വ്യക്തിക്കാണ് പുരസ്കാരം സമ്മാനിച്ചത് എന്ന് പറഞ്ഞ മന്ത്രി കാലഘട്ടത്തിനനുസരിച്ച് സഹകരണസംഘങ്ങളുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണം എന്ന് നിർദ്ദേശിച്ചു. ജനങ്ങൾ സഹകരണ സംഘങ്ങളിൽ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്നത്തെ ഭൂരിപക്ഷം സഹകരണസംഘങ്ങളുടെ പ്രവർത്തനങ്ങളും മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

ഐ.സി. ബാലകൃഷ്ണൻ എം. എൽ. എ.അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടി.എൽ.സാബു ആംബുലൻസ് സമർപ്പിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് പി. സി.ഗോപിനാഥ്, ജോയിന്റ് രജിസ്ട്രാർ പി. റഹീം,സെക്രട്ടറി ജെസ്സി, കെ.ജി. ഗോപാലപിള്ള എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Latest News
error: Content is protected !!