സജന്‍. ആര്‍. ചന്ദ്രന്‍ അനുസ്മരണം നടത്തി

Deepthi Vipin lal

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ മാനേജര്‍ സജന്‍. ആര്‍. ചന്ദ്രന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണം ചെയ്തു. സി.എം.പി ജില്ലാ സെക്രട്ടറി അഷ്റഫ് മണക്കടവ് അനുസ്മരണ പ്രഭാഷണം നടത്തി. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നടത്തി. സിറ്റി ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് അധ്യക്ഷത വഹിച്ചു.


പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് കേരളത്തിലെ തന്നെ ആദ്യത്തെ വീല്‍ചെയര്‍ മോഡലായ രമ്യ ഗണേശിനാണ് സജന്‍. ആര്‍. ചന്ദ്രന്‍ അവാര്‍ഡ് നല്‍കിയത്. കാലിക്കറ്റ് സിറ്റി ബാങ്ക് ഡയറക്ടര്‍മാരായ അഡ്വ: കെ.പി.രാമചന്ദ്രന്‍, സി. ഇ. ചാക്കുണ്ണി, കെ. രാകേഷ് (AGM) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.