ഷാജി. കെ.വി. നബാര്‍ഡ് ചെയര്‍മാന്‍

moonamvazhi
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ഷാജി കെ.വി. ദേശീയ കാര്‍ഷിക, ഗ്രാമവികസന ബാങ്കിന്റെ ( നബാര്‍ഡ് ) പുതിയ ചെയര്‍മാനായി നിയമിതനായി. നേരത്തേ നബാര്‍ഡിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയരക്ടറായും കേരള ഗ്രാമീണ ബാങ്കിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഗ്രിക്കള്‍ച്ചറില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമുള്ള ഷാജി അഹമ്മദാബാദ് ഐ.ഐ.എമ്മില്‍നിന്നു പബ്ലിക് പോളിസിയില്‍ പി.ജി. ഡിപ്ലോമയും നേടിയിട്ടുണ്ട്. നബാര്‍ഡില്‍ ചേരുംമുമ്പു 26 വര്‍ഷം കാനറാ ബാങ്കില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ത്രീ ടയര്‍ ഹ്രസ്വകാല സഹകരണ വായ്പാഘടനയെപ്പറ്റി പഠിക്കാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനായിരുന്നു ഷാജി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!