ശമ്പളകുടിശ്ശിക തീര്‍ക്കാന്‍ ടാസ്‌ക്‌ഫോഴ്‌സിന് 67ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു

[email protected]

കേരളാബാങ്ക് രൂപീകരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ടാസ്‌ക്‌ഫോഴ്‌സിന് 67 ലക്ഷം രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു. ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങളുടെ ശമ്പളക്കുടിശ്ശിക തീര്‍ക്കുന്നതിനാണിതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപയാണ് ടാസ്‌ക്‌ഫോഴ്‌സിന്റെ ഒരുമാസത്തെ ചെലവ്.

ടാസ്‌ക്‌ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തിനായി 2018-19 ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. ഇതില്‍നിന്ന് പണം അനുവദിക്കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പണം അനുവദിച്ച് ഉത്തരവിറക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.