വെളിയത്തുനാട് ബാങ്ക് കാര്‍ഷികവിജ്ഞാനകേന്ദ്രത്തിനു തറക്കല്ലിട്ടു

moonamvazhi
എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് ആരംഭിക്കുന്ന കാര്‍ഷികവിജ്ഞാനകേന്ദ്രത്തിനും കൂണ്‍-കാര്‍ഷികസംസ്‌കരണശാലക്കും ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് തറക്കല്ലിട്ടു. സഹകരണവകുപ്പു ജോയിന്റ് രജിസ്ട്രാര്‍ ജോസ്സല്‍ ഫ്രാന്‍സിസ്, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍, ബാങ്ക് വികസനസമിതി ചെയര്‍മാന്‍ എം.കെ. സദാശിവന്‍, വാര്‍ഡംഗം കെ.എസ്. മോഹന്‍കുമാര്‍, ഭരണസമിതിയംഗങ്ങളായ എ.കെ. സന്തോഷ്, പി.പി. രമേശ്, ആര്‍. സുനില്‍കുമാര്‍, വി.എം. ചന്ദ്രന്‍, സ്മിതാസുരേഷ്, റീനാപ്രകാശ്, അജിതാരാധാകൃഷ്ണന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് സുജാത തുടങ്ങിയവര്‍ സംസാരിച്ചു. കൂണ്‍കര്‍ഷകരും സഹകാരികളും ബാങ്കുജീവനക്കാരും പങ്കെടുത്തു.

കേന്ദ്രകാര്‍ഷികഅടിസ്ഥാനസൗകര്യവികസനനിധി ഉപയോഗിച്ച് കൃഷിക്കൊപ്പം കളമശ്ശേരിപദ്ധതിയുടെ ഭാഗമായാണ് ശിലാസ്ഥാപനം ചെയ്യപ്പെട്ട വിജ്ഞാനകേന്ദ്രവും സംസ്‌കരണശാലയും നിര്‍മിക്കുന്നത്. കൊക്കൂണ്‍ എന്ന പേരില്‍ കൂണ്‍കൃഷിയും സംസ്‌കരണവും വിപണനവുമാണു ലക്ഷ്യം.

Leave a Reply

Your email address will not be published.