വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മുറ്റത്തെ മുല്ല വായ്പാ പദ്ധതി ലാഭവീതം വിതരണം നടത്തി

Deepthi Vipin lal

വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മുറ്റത്തെ മുല്ല വായ്പാ പദ്ധതി വിജയകരമായി നടപ്പാക്കിയ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള ലാഭവീതം വിതരണം നടത്തി.

47-ാം ഡിവിഷനിലെ ശ്രേയസ് അയല്‍ക്കൂട്ടത്തിനുള്ള 1,67,930/ രൂപയുടെ ലാഭവീതംബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അയല്‍ക്കൂട്ടം ഭാരവാഹികള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. എം.എന്‍.ലാജി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി.ഡി.വത്സലകുമാരി, ഡി.ബി.ദീപ, ടി.എസ്.ഹരി, ടി.ആര്‍.നമകുമാരി, വിനിതാശ്യാം, അജിത.പി.ഡി എന്നിവര്‍ പങ്കെടുത്തു.

നാമമാത്ര പലിശ നിരക്കില്‍ 1000 രൂപ മുതല്‍ 50,000/ രൂപ വരെ വ്യക്തികള്‍ക്കും, ചെറുകിടകച്ചവടക്കാര്‍ക്കും വായ്പ നല്‍കി 52 ആഴ്ചകള്‍ കൊണ്ട് തിരിച്ച് പിടിക്കുന്ന സംവിധാനമാണ് മുറ്റത്തെ മുല്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!