വീടു നിർമിച്ച് നൽകാനായി 75 കോടി രൂപ സമാഹരിച്ചതായി മന്ത്രി
പ്രളയത്തിന് ശേഷമുള്ള നവകേരള നിർമാണത്തിന് സഹകരണ മേഖല നൽകുന്ന കൈത്താങ്ങ് വളരെ വലുതാണെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ.4000 വീടുകൾ നിർമിച്ചു നൽകും.ആദ്യ ഘട്ടത്തിൽ 1500 വീടുകൾ നിർമിക്കും.ഇതിനായി 75 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. 125 കോടി രൂപ സമാഹരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് പ്രിയദർശിനി വനിതാ സഹകരണ സംഘത്തിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എം.കെ.രാഘവൻ എം.പി ആദ്യ നിക്ഷേപം സ്വീകരിച്ചു.എം.കെ മുനീർ എം എൽ എ ലോക്കർ ഉദ്ഘാടനം ചെയ്തു.കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ.പി.എം സുരേഷ് ബാബു ഫോട്ടോ അനാച്ഛാദനം ചെയ്തു. ജോയിന്റ് രജിസ്ട്രാർ കെ.ഉദയഭാനു വായ്പാ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് എ.കെ. ശോഭന അധ്യക്ഷയായിരുന്നു. ഡി സി സി പ്രസിഡന്റ്അഡ്വ.ടി.സിദ്ദിഖ്, കൗൺസിലർമാരായ അനിതാ രാജൻ, എം.സി.അനിൽകുമാർ, സു ഷാജ്.കെ.പി,ഷെ മിന. ടി പി, എം.സലീന, സെക്രട്ടറി എൻ.കെ.സിഞ്ചു, വൈസ് പ്രസിഡൻറ് പി.പി.നാരായണി, ഡയറക്ടർ ഷെർലി പ്രമോദ് എന്നിവർ സംസാരിച്ചു.