വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കുന്നതിനുള്ള ഫീസ് കൂട്ടി
വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കുന്നതിനുള്ള ഫീസ് കേരള സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. A4 കടലാസില്‍ ഇനി രേഖകള്‍ കിട്ടാന്‍ പേജ് ഒന്നിനു മൂന്നു രൂപ വീതം നല്‍കണം. നേരത്തേ ഇതു പേജിനു രണ്ടു രൂപയായിരുന്നു.
ഫ്ളോപ്പിയിലോ സി.ഡി.യിലോ മറ്റെതെങ്കിലും ഇലക്ട്രോണിക് രൂപത്തിലോ രേഖകള്‍ കിട്ടാനും ഇനി ഫീസ് കൂടുതല്‍ നല്‍കണം. ഓരോന്നിനും എഴുപത്തിയഞ്ചു രൂപയാണു പുതുക്കിയ ഫീസ്. നേരത്തേ ഇതു അമ്പതു രൂപയായിരുന്നു.
[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/11/Shanavas-RTI-fee-amendment.pdf” title=”Shanavas RTI fee amendment”]